പ്രശസ്തനാവണം; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വധഭീഷണി മുഴുക്കിയ യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് പ്രശസ്തനാവണമെന്നാണ് ഇയാൾ പറഞ്ഞത്
kerala cm vd satheesan death threat arrest

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരേ വധഭീഷണി. തിരുവനന്തപുരം സിറ്റി പോലീസ് കമാൻഡിങ് സെന്‍ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് വെള്ളിയാഴ്ച വൈകിട്ട് ഭീഷണി സന്ദേശമെത്തിയത്.

നിരവധി തവണ വിളിച്ച് ഭീഷണി മുഴക്കി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചിറയിൻകീഴ് സ്വദേശി ടോണിയെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് പ്രശസ്തനാവണമെന്നാണ് ഇയാൾ പറഞ്ഞത്. വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകുന്ന സുരക്ഷ മതിയോ എന്നും ഇയാൾ പൊലീസിനോട് ചോദിച്ചു. ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(1)(b), 351(4), 296(b) എന്നീ വകുപ്പുകളും കേരള പോലീസ് ആക്ട് 120(o) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com