കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇനി സംസ്ഥാന പാർട്ടി

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്
kerala congress joseph group state party
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇനി സംസ്ഥാന പാർട്ടി
Updated on

കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദ്വിന സംസ്ഥാന ക്യാംപ് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം. ചിഹ്നം പിന്നീട് അനുവദിക്കും.

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ. ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജ് എംപിയും. സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്കൾക്ക് സംസ്ഥാന പാർട്ടി അംഗീകാരവും കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവിയുമാണ് തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com