കോട്ടയത്ത് വീണ്ടും തോമസ് ചാഴിക്കാടൻ; സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി കേരളാ കോണ്‍ഗ്രസ് (എം)

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു പ്രധാനപ്പെട്ട മുന്നണി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമാണ്
Thomas Chazhikadan
Thomas Chazhikadan

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). കോട്ടയത്ത് തോമസ് ചാഴിക്കാടനാവും എൽഡിഎഫ് സ്ഥാനാർഥിയാവുക. ജോസ് കെ. മാണിയാണ് സ്ഥാനാർഥിത്വ പ്രഖ്യാപനം നടത്തിയത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും വികസനകാര്യങ്ങളിൽ ഒന്നാമതാണ് തോമസ് ചാഴിക്കാടനെന്നും വാർത്താ സമ്മേളനത്തിൽ ജോസ് കെ. മാണി പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു പ്രധാനപ്പെട്ട മുന്നണി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമാണ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തലവനനെന്ന നിലയിൽ ജോസ് കെ. മാണിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

2019-ല്‍ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴിക്കാടൻ ജയിച്ചത്. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ ഇന്ന് എൽഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com