കേരള കോൺഗ്രസ്‌ (എം ) നേതാവും, കോതമംഗലം മുനിസിപ്പൽ മുൻ ചെയർമാനുമായിരുന്ന പി.കെ. സജീവ് അന്തരിച്ചു

സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോതമംഗലം മർത്തമറിയം വലിയപള്ളിയിൽ
Kerala Congress (M) leader and former Kothamangalam Municipal Chairman P.K. Sajeev passes away
പി.കെ. സജീവ്
Updated on

കോതമംഗലം: കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാനും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന പി.കെ. സജീവ് (82) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോതമംഗലം മർത്തമറിയം വലിയപള്ളിയിൽ. കെ.എം. മാണിയുടെ സന്തതസഹചാരിയും പാർട്ടിയുടെ തുടക്കം മുതൽ അദേഹത്തോടൊപ്പം അടിയുറച്ച് നിന്ന കേരള കോൺഗ്രസ് നേതാവായിരുന്നു.

ജില്ല പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന പി.കെ. സജീവ് കോതമംഗലം മുനിസിപ്പൽ മുൻ ചെയർമാനുമായിരുന്നു. ഇടുക്കി ജില്ലയുടെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലേക്കുള്ള ആദ്യ കാല ബസ് സർവീസായിരുന്ന പി.പി.കെ. ആൻഡ് സൺസ് ബസിന്‍റെ ഉടമകളിലൊരാളായിരുന്നു. ഭാര്യ: ആലീസ് കോതമംഗലം കറുകപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സുനിൽ (ബിസിനസ്), സോയ, സനു, സൈന. മരുമക്കൾ: രേഷ്‌മ, റോസ്, ഗോവിന്ദ്,പരേതനായ അജിത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com