കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ല; കോൺഗ്രസിലേക്കില്ലെന്ന് ആവർത്തിച്ച് നേതാക്കൾ‌

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം
kerala congress m leaders responded udf entry

കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ല; കോൺഗ്രസിലേക്കില്ലെന്ന് ആവർത്തിച്ച് നേതാക്കൾ‌

file image

Updated on

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ലെന്ന് നേതാക്കൾ. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. മുന്നണി മാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ചെയർമാൻ‌ ജോസ് കെ. മാണി പ്രതികരിച്ചതിനപ്പുറം ഒന്നും പറയാനില്ലെന്നും റോഷി അഗസ്റ്റിൻ അടക്കമുള്ള നേതാക്കൾ‌ പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. പാര്‍ട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല.

ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ടയിൽ ഇല്ലെന്ന് എൻ. ജയരാജും പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കള്‍ ആവർത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com