

പി.ജെ. ജോസഫ് | ജോസ് കെ. മാണി
തൊടുപുഴ: ജോസ് കെ. മാണിക്ക് മറുപടി ഇല്ലെന്ന് പി.ജെ. ജോസഫ്. മുന്നണി വികസനം അജണ്ടയിലില്ലെന്നും അടിത്തറ നഷ്ടപ്പെട്ടവരെ പാർട്ടിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം.മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണെന്നും ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കണക്കുകൾ ജോസ് കെ. മാണി വളച്ചൊടിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിനെ ഇനിയും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന നയം ആവർത്തിക്കരുതെന്നും ജോസഫ് വിഭാഗം പ്രതികരിച്ചു. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനത്തെ തുടക്കം മുതൽ ജോസഫ് വിഭാഗം എതിർത്തിരുന്നു.
ജോസ് കെ. മാണി മുന്നണി പ്രവേശത്തെക്കുറിച്ച് നടത്തിയ പരാമർശം ജോസഫ് വിഭാത്തെ കൂടുതൽ ചൊടിപ്പിച്ചു. യുഡിഎഫിലേക്കില്ല ഇടതിനൊപ്പം ഉറച്ച് നിൽക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചിരുന്നു.