കേരള കോൺഗ്രസ് എമ്മിൽ ഭിന്നത: ജോസ് കെ. മാണി യുഡിഎഫിലേക്ക്? തുടരുമെന്ന് റോഷി അഗസ്റ്റിൽ

തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും അടക്കമുള്ളവർക്കൊപ്പമുള്ള ചിത്രം റോഷി ഫെയ്സ് ബുക്കിൽ പങ്കുവച്ചു
kerala congress may be joined congress

Roshy Augustine and Jose K Mani

Updated on

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ വരുന്നതിനിടെ എൽഡിഎഫ് നേതാക്കളുമൊത്തുള്ള ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൽ. തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കമുള്ളവരുടെ ഒപ്പമുള്ള ചിത്രമാണ് റോഷി അഗസ്റ്റിൻ പങ്കുവച്ചിരിക്കുന്നത്.

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ജോസ് കെ. മാണി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ‌ നിന്നും മാറി നിന്നതിനു പിന്നാലെയാണ് ചർച്ചകൾ ഉയർന്നത്. കേരളാ കോൺഗ്രസ് ക്യാമ്പിൽ അണിയറ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ട്. ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. സോണിയ ഗാന്ധി ഫോണിലൂടെ ജോസ് കെ. മാണിയുമായി ചർച്ച നടത്തിയതായാണ് വിവരം. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല.

കേരള കോൺഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നതിന്‍റെ സൂചനയാണ് പുറത്തു വരുന്നത്. യുഡിഎഫിന് ഒപ്പം നിൽക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാൽ റോഷി അഗസ്റ്റിനടക്കമുള്ളവർ മുന്നണിയിൽ തുടരുമെന്നുള്ള സൂചന‍യാണ് പുറത്തു വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com