കോട്ടയം ലോക്‌സഭാ സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കും; പി.ജെ ജോസഫ്

കോട്ടയം സീറ്റിൽ ജോസഫിന് ശക്തരായ സ്ഥാനാർഥികളില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ
pj joseph
pj joseph

കോട്ടയം: ലോക്സഭാ സീറ്റിൽ കോട്ടയത്ത് ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരള കോൺ ഗ്രസ് നേതാവ് പി.ജെ ജോസഫ്. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പി.ജെ ജോസഫ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ ക്യാമ്പുകളോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനാണ് കേരള കോൺ ഗ്രസ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം. കോട്ടയം സീറ്റിൽ ജോസഫിന് ശക്തരായ സ്ഥാനാർഥികളില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

കേരള കോൺഗ്രസിൽ ശക്തരായ സ്ഥാനാർഥികളില്ലെന്ന പ്രചരണത്തിന് മറുപടിയുമായി പാർട്ടി ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ രം ഗത്ത് എത്തിയിരുന്നു. ഒരു കോൺഗ്രസ് നേതാവും കേരള കോൺഗ്രസിന് ശക്തരായ സ്ഥാനാർഥിയില്ലെന്ന് പറയില്ലന്നും ഡസൻ കണക്കിന് സ്ഥാനാർഥികൾ മണ്ഡലത്തിലുണ്ടെന്നും ഇവിടെ യുഡിഎഫ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത്, വിജയിക്കും എന്നാണ് സജി പറഞ്ഞത്.

പാർട്ടിയുടെ സംസ്ഥാനത്തെ ആദ്യ ജില്ലാ ക്യാമ്പാണ് പാലായിൽ നടക്കുന്നത്. പാർട്ടി സംഘടന പ്രവർത്തനം ബൂത്ത് തലം മുതൽ ജില്ലാതലം വരെ സജീവമാക്കുന്നതിനെക്കുറിച്ചാണ് പ്രധാന അജണ്ട. ക്യാമ്പിന് ശേഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനകൾക്കെതിരെ മണ്ഡലം പദയാത്രകളും സംഘടിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com