കേരളം അതിദാരിദ്ര്യ മുക്തം, പുതുയുഗ പിറവിയെന്ന് മുഖ്യമന്ത്രി; ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനതമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. പ്രഖ്യാപനത്തിന് ശേഷം കേരളം പുതുയുഗ പിറവിയിലാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. 64,006 ഓളം കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കിയെന്ന് സഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേർന്നതെന്നും സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേര്‍ത്തു ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പെന്ന പ്രതികരണം സ്വന്തം ശീലങ്ങളിൽ നിന്നും ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

