സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു

നിലവിൽ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി വ‍്യക്തമാക്കി
kerala disaster management authority whatsapp group hacked

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു

Updated on

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ ഫോൺ നമ്പർ അടങ്ങുന്ന എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളുമാണ് നിലവിൽ ഹാക്ക് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടതിനാൽ മഴ മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ടുള്ള മെസേജുകളും അയക്കാൻ സാധിക്കുന്നില്ലെന്നും നിലവിൽ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരന്ത നിവാരണ അഥോറിറ്റി ഫെയ്സ്ബുക്കിൽ കുറിച്ചു. രാവിലെ 10 മണിയോടെയായിരുന്നു ദുരന്ത നിവാരണ അഥോറിറ്റി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര‍്യം വ‍്യക്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com