കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി

വരുമാനത്തിന്‍റെ 3 ശതമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി തീരുമാനിച്ചിരുന്നത്. അതു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ കണക്കിന്‍റെ അടിസ്ഥാന‌ത്തില്‍ 35,000 കോടിയിലധി‌കം വായ്പക്കായി അനുമതി ലഭിക്കേണ്ടതാണ്
കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ​ടി കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ്ര​തി​ക​രി​ച്ചു. ഏ​തു വി​ധേ​ന​യും സം​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ക എ​ന്ന​താ​യി മാ​റി​യി​രി​ക്കു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​നം.

കു​റ​ച്ചു​നാ​ളു​ക​ളാ​യി കേ​ര​ള​ത്തി​നു​ള്ള ഗ്രാ​ന്‍റു​ക​ളും വാ​യ്പ​ക​ളും നി​ഷേ​ധി​ക്കു​ക​യും വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വ​ര്‍ഷം 32,000 കോ​ടി ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, 15,390 കോ​ടി​യാ​ണ് വാ​യ്പ പ​രി​ധി​യാ​യി നി​ശ്ച​യി​ച്ച​ത്.

ഒ​രു വ​ര്‍ഷ​ത്തെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 3 ശ​ത​മാ​ന​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വാ​യ്പാ പ​രി​ധി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​തു പ്ര​കാ​രം ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 35,000 കോ​ടി​യി​ല​ധി​കം വാ​യ്പ​ക്കാ​യി അ​നു​മ​തി ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, അ​ര ശ​ത​മാ​നം കേ​ന്ദ്രം കു​റ​വ് വ​രു​ത്തി. 2019-20 കാ​ല​യ​ള​വി​ല്‍ 5 ശ​ത​മാ​ന​വും 2020-21ല്‍ 4.5 ​ശ​ത​മാ​ന​വും 2021-22ല്‍ 4 ​ശ​ത​മാ​ന​വും 202223ല്‍ 3.50 ​ശ​ത​മാ​ന​വു​മാ​യി കു​റ​ച്ചു.

വാ​യ്പ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കെ .​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന- ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക എ​ന്ന രാ​ഷ്ട്രീ​യ ല​ക്ഷ്യ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. ജ​ന​ങ്ങ​ളാ​കെ ഒ​രു​മി​ച്ച് നി​ന്ന് ഈ ​തെ​റ്റാ​യ ന​ട​പ​ടി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട​തു​ണ്ട്- ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി
കേരളത്തിന്‍റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com