നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി കേരള ഫയർഫോഴ്സ്

തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കുഴിയിൽ വീണത്
Kerala Fire Force rescues Tamil Nadu native who fell 30 feet while walking
നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി കേരള ഫയർഫോഴ്സ്
Updated on

തിരുവനന്തപുരം: രാത്രി നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കുഴിയിൽ വീണത്. വിഴിഞ്ഞത്തിന് സമീപത്തുള്ള മുക്കോലയിൽ റസ്റ്റോറന്‍റിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറന്‍റിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് വീരസിംഹം.

രാത്രിയിൽ കുഴിക്ക് സമീപത്തുകൂടി നടക്കുന്നതിനിടെ കാൽ തെറ്റി കുഴിയിൽ വീണതാണെന്നാണ് ഫ‍യർഫോഴ്സ് അധികൃതർ പറയുന്നത്. വീരസിംഹന്‍റെ നിലവിളി കേട്ട് നാട്ടുക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഉടനെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. വീഴ്ചയിൽ കാലിന് പരുക്കേറ്റ വീരസിംഹനെ ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com