

file image
തിരുവനന്തപുരം: കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് ആരോഗ്യവകുപ്പ് 25 വയസുവരെ ഉയർത്തിയത്.
ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈറ്റ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ട് വച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ വകമാറ്റിയിരുന്നു. ഇതോടെ കേരളത്തിൽ രോഗം ബാധിച്ച 80 ശതമാനം രോഗികൾക്കും സൗജന്യ മരുന്ന് ലഭ്യമാവുമെന്ന് മന്ത്രി അറിയിച്ചു.