വാളയാർ ആൾക്കൂട്ട കൊല: രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ‌ തീരുമാനം

30 ലക്ഷം രൂപ ധനസഹായം നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ ധാരണയായിരിക്കുന്നത്
kerala government announces financial assistance to chhattisgarh native who died in mob attack in walayar

രാംനാരായണൻ, കേസിലെ പ്രതികൾ

Updated on

പാലക്കാട്: വാളയാറിൽ ക്രൂരമായ ആൾക്കൂട്ട മർദനത്തെത്തുടർന്ന് ജീവൻ നഷ്ടമായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനം.

30 ലക്ഷം രൂപ ധനസഹായം നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ ധാരണയായിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു നേരത്തെ കുടുംബം ആവശ‍്യപ്പെട്ടിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില് സ്ത്രീകൾ ഉൾപ്പടെ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം, കൊല്ലപ്പെട്ട രാം നാരായണന്‍റെ മൃതദേഹം സംസ്കാരം നടത്തി. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ച് കൊലപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com