മുല്ലപ്പെരിയാർ കേസിൽ സ്പെഷ്യൽ കൗൺസലിനെ കേരളം നിയമിച്ചു

മുല്ലപ്പെരിയാർ കേസിൽ മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഇനി കോടതിയിൽ ഹാജരാകും
kerala government appoints special counsel in mullaperiyar case

മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസലായി റോയ് എബ്രഹാമിനെ നിയമിച്ചു

Updated on: 

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ സ്പെഷ്യൽ കൗൺസലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസലായി നിയമിച്ചത്.

കേരളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും, വിവിധ ട്രൈബ്യൂണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം ആയിരിക്കും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകുക.

മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 1992 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

logo
Metro Vaartha
www.metrovaartha.com