സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കേരളത്തിൽ രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
Kerala Government declares two day official mourning in wake of Wayanad landslide
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ച സ്ഥലം
Updated on

തിരുവനന്തപുരം: വയനാട ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സംസ്ഥാന സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ രണ്ടു ദിവസം സംസ്ഥാനം ഒട്ടാകെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. സർക്കാർ നിശ്ചയിച്ച പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com