പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

മതസ്പർധയുണ്ടാക്കുന്ന വിധം സംസാരിച്ചു എന്നായിരുന്നു കേസ്
kerala government demanded high court on pc george bail cancellation

പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

Updated on

കൊച്ചി: ബിജെപി നേതാവും എഎൽഎയുമായ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി. ജോർജിന് ജാമ്യം നൽകിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.

മതസ്പർധയുണ്ടാക്കുന്ന വിധം സംസാരിച്ചു എന്നായിരുന്നു കേസ്. സമാന കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യം അനുവദിച്ചുള്ള ഹർജിയിൽ കോടതി പറഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാട്ടുപേട്ടയിൽ സമാനമായ കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ പറയുന്നു. 2022 ൽ രജിസ്റ്റർ ചെയ്ത പാലാരിവട്ടം കേസിലെ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com