സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

വരുന്ന മാർച്ചിൽ ജീവനക്കാർക്ക് ശബളത്തോടൊപ്പം കുടിശിക ലഭിക്കും
kerala government employees da increased

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

file

Updated on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 10 ശതമാനം ഡിഎ ആണ് ധനവകുപ്പ് അനുവദിച്ചത്. വരുന്ന മാർച്ചിൽ ജീവനക്കാർക്ക് ശബളത്തോടൊപ്പം കുടിശിക ലഭിക്കും.

കുടിശിക ഈ വർഷം തന്നെ തീർക്കുമെന്ന് ധനമന്ത്രി നേരത്തെ ബജറ്റിൽ വ‍്യക്തമാക്കിയിരുന്നു. 25 ശതമാനത്തിൽ നിന്നും 35 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ‍്യോതിലാലാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

logo
Metro Vaartha
www.metrovaartha.com