സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തു

നിലവിൽ ഇതുവരെ സിദ്ദിഖ് ജാമ്യഹർജി ഫയൽ ചെയ്തിട്ടില്ല.
kerala government filed petition against Siddique rape case anticipatory bail
സിദ്ദിഖ്file
Updated on

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തു. സുപ്രീംകോടതിയിൽ ഓൺലൈനായിയാണ് സർക്കാർ ഹർജി നൽകിയത്. സർക്കാരിനു വേണ്ടി മുന്‍ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാവുക. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് തടസ ഹർജി സമർപ്പിച്ചത്.

സിദ്ദിഖ് ജാമ്യം തേടി ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. സർക്കാരിനെ കേൾക്കാതെ സിദ്ദിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. സിദ്ദിഖ് മുന്‍കൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ ശക്തമായി എതിർക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ നീക്കാന്‍ വോണ്ടിയും സിദ്ദിഖ് ശ്രമിച്ചേക്കുമെന്ന സാധ്യതയും സർക്കാർ മുന്നിൽ കണ്ട് ഈ ആവശ്യം അമുവദിക്കരുതെന്നും സർക്കാർ വാധിക്കും.

നേരത്തെ അതിജീവിതയും സുപ്രീംകോടതിയിൽ സിദ്ദിഖിന്‍റെ ജാമ്യത്തിനെതിരെ തടസഹർജി നൽകിയിരുന്നു. നിലവിൽ ഇതുവരെ സിദ്ദിഖ് ജാമ്യഹർജി ഫയൽ ചെയ്തിട്ടില്ല. ബുധനാഴച്ച വൈകീട്ടോ വ്യാഴാഴ്ച രാവിലെയോടെയോ ഹർജി സമർപ്പിക്കുമെന്നാണ് സൂചന. അന്വേഷണം സംഘത്തിന് ഇത് വരെ സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. എന്നാൽ  ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ‍്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. 

Trending

No stories found.

Latest News

No stories found.