
കെഎസ്ആർടിസിക്ക് സർക്കാർ ധനസഹായം; 122 കോടി അനുവദിച്ചു
file image
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 122 കോടി രൂപ കൂടി അനുവദിച്ചതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വിതരണത്തിനു വേണ്ടി 72 കോടിയും മറ്റു കാര‍്യങ്ങൾക്കു വേണ്ടിയുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചരിക്കുന്നത്. 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ഈ സർക്കാരിന്‍റെ കാലത്ത് ലഭിച്ചത്.
ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെ മുടക്കം വരാതിരിക്കാനാണ് സർക്കാരിന്‍റെ ധനസഹായം. ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയായിരുന്നു കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി വകയിരുത്തിയത്. ഇതിൽ 388 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ ലഭ‍്യമാക്കിയതായി മന്ത്രി അറിയിച്ചു.