3 പേർക്ക് ആയിരത്തിലധികം ദിവസം, കൊടി സുനിക്ക് 60 ദിവസം; ടിപി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ

2016 മുതൽ ഇതുവരെ പ്രതികൾക്ക് ലഭിച്ച പരോളിന്‍റെ കണക്കാണ് നിലവിൽ പുറത്തുവന്നത്
kerala government granted more paroles to t.p. chandrasekharan murder accused
ടി.പി. ചന്ദ്രശേഖരൻ
Updated on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകി സർക്കാർ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷണൻ ഉന്നയിച്ച ചോദ‍്യത്തിന് മുഖ‍്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരത്തിലധികം ദിവസം പരോൾ നൽകിയെന്നാണ് കണക്ക്. ആറ് പേർക്ക് 500ൽ അധികം ദിവസമാണ് പരോൾ ലഭിച്ചത്.

അതേസമയം കേസിലെ മുഖ‍്യപ്രതി കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. 2016 മുതൽ ഇതുവരെ പ്രതികൾക്ക് ലഭിച്ച പരോളിന്‍റെ കണക്കാണ് നിലവിൽ പുറത്തുവന്നത്. ടി.കെ. രജീഷിന് 940 ദിവസവും കിർമാണി മനോജിന് 851 ദിവസവും മുഹമ്മദ് ഷാഫിക്ക് 656 ദിവസവുമാണ് പരോൾ ലഭിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com