പൊലീസ് അന്വേഷണം തൃപ്തികരം; സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു
kerala government opposes cbi probe into the death of adm navin babu
പൊലീസിന്‍റെ അന്വേഷണം തൃപ്തികരം; സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ
Updated on

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട്. അന്വേഷണം ശരിയായ ദിശയിലാണെന്നും അതിനാൽ തന്നെ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന നിലപാടും വെള്ളിയാഴ്ച സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയാണോ എന്ന് സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com