റേഷൻ വിതരണം: സിവിൽ സപ്ലൈസ് കോർപ്പറേഷന് 186 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള തുക‍യുടെ കേന്ദ്ര വിഹിതം ഒൻപത് മാസമായിട്ടും ലഭിച്ചിട്ടില്ല
kerala government provide 185 crore at civil supplies corporation
kerala government provide 185 crore at civil supplies corporation
Updated on

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.

സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള തുക‍യുടെ കേന്ദ്ര വിഹിതം ഒൻപത് മാസമായിട്ടും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com