പിഎം ശ്രീ പദ്ധതിയുടെ തുടർ നടപടികൾ നിർത്തിവയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

കത്തയക്കാത്തതിൽ മന്ത്രി കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തിയും അറിയിച്ചിരുന്നു
Kerala Government sends letter to Centre in PM Shri scheme actions freeze

പിഎം ശ്രീ പദ്ധതിയുടെ തുടർ നടപടികൾ നിർത്തിവയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

file image

Updated on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

കത്തയക്കാത്തതിൽ മന്ത്രി കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തിയും അറിയിച്ചിരുന്നു. പിന്നാലെയാണ് കത്തയച്ചത്.

കഴിഞ്ഞ 29 നാണ് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചിരുന്നത്. തുടർന്ന് 13 ദിവസത്തിന് ശേഷമാണ് കത്തയച്ചത്. സിപിഐ അതൃപ്തി ശക്തമായതോടെയാണ് സിപിഎം നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com