നെല്ലിന്‍റെ സംഭരണവില കിലോയ്ക്ക് 31 രൂപയാക്കി കേരള സർക്കാർ

നെല്ല് സംഭരണത്തിനായി 38 മില്ലുകളുമായി സർക്കാർ കരാറിൽ ഒപ്പിട്ടതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു
V.D. Satheesan

വി.ഡി സതീശൻ

Updated on: 

തിരുവനന്തപുരം: നെല്ലിന്‍റെ സംഭരണവില കിലോഗ്രാമിന് ഒരു രൂപ വർധിപ്പിച്ച് 31 രൂപയാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026-27 സീസൺ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ കിലോഗ്രാമിന് 30 രൂപയാണ് സംഭരണവില.

നെല്ല് സംഭരണത്തിനായി 38 മില്ലുകളുമായി സർക്കാർ കരാറിൽ ഒപ്പിട്ടതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കർഷകരുടെ അധ്വാനത്തിന് ന്യായമായ വില ഉറപ്പാക്കുകയും നെൽകൃഷിക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു നെല്ലിന്‍റെ സംഭരണവില വർധിപ്പിക്കുക എന്നത്.