താത്കാലിക വിസി നിയമനം; ഗവർണർക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

നിയമനം സംബന്ധിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ‍്യം
Appointment of temporary VC; State government approaches Supreme Court against Governor

താത്കാലിക വിസി നിയമനം; ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

Updated on

ന‍്യൂഡൽഹി: താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായും കെ. ശിവപ്രസാദിനെ കെടിയു സർവകലാശാല വൈസ് ചാൻസലറായും നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് കേരളം സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നിയമനം സംബന്ധിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ‍്യം.

സാങ്കേതിക, കെടിയു സർവകലാശാലകളിൽ ഗവർണർ കഴിഞ്ഞ ദിവസം താത്കാലികമായി വൈസ് ചാൻസിലറെ നിയമിക്കുകയും വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഗവർണർക്കെതിരേ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

സർക്കാർ പാനലിൽ നിന്നും വിസി നിയമനം വേണമെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായിട്ടായിരുന്നു ഗവർണർ നിയമനം നടത്തിയത്. സുപ്രീം കോടതി നിർദേശം മറികടന്നുള്ള ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com