

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023-24 വർഷത്തെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനികില്ലെന്ന് കാണിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിലെ അവസാന ദിവസമായ ഇന്നാണ് ഉത്തരവിറക്കിയത്.
സാമ്പത്തിക പ്രതിസന്ധി കടുത്തിരിക്കുകയാണെന്ന് വ്യക്തമായ സൂചന നൽകികൊണ്ടാണ് ലീവ് സറണ്ടറിലും ഇപ്പോൾ സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടുശികയുടെ ആദ്യ ഗഡു പ്രോലിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണ് ലീവ് സറണ്ടറിലും സർക്കാർ പിന്നോക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്ന് ധനവകുപ്പിന്റെ ഉത്തവിൽ പറയുന്നു. ജൂൺ 30 വരെ ലീവ് സറണ്ടർ അപേക്ഷ സമർപ്പിക്കുന്നത് വിലക്കികൊണ്ടാണ് ഉത്തരവിറക്കിയത്.
സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഡിസംബർ 31നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം വന്നത്. 2022-23 സാമ്പത്തിക വാർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അതായത് 4 വർഷ കാലയളവിൽ ഒരു തരത്തിലും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. സർവകാലശാല, കോളെജ് അധ്യപകരുടെ ഏഴാം ശമ്പഴ പരിഷ്കരണ കുടുശികയും മരിവിപ്പിച്ചിരിക്കുകയാണ്.