'ഫോണിന്‍റെ പാസ്കോഡ് നൽകണം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സർക്കാർ ഹൈക്കോടത‍ിയിൽ

തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തതെങ്കിലും ഫോൺ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകിയിരുന്നില്ല
kerala government takes a stand against rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സർക്കാർ ഹൈക്കോടത‍ിയിൽ

Updated on: 

കൊച്ചി: ബലാത്സംഗ കേസിൽ മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സർക്കാർ ഹൈക്കോടതിയിൽ. ഫോണിന്‍റെ പാസ്കോഡ് രാഹുൽ അന്വേഷണ സംഘത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്‍റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തതെങ്കിലും ഫോൺ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകിയിരുന്നില്ല.

ഇതിനെതിരായ ഹർജിയിൽ പാസ്കോഡ് നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് രാഹുൽ കോടതിയെ സമീപിച്ചത്. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്‍റെ വാദം.