1,500 കോടി കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നല്ല ​നിലയില്‍ പോകുമ്പോഴും കടമെടുപ്പ് അവസാനിക്കുന്നില്ല എന്നതാണ് പ്രധാനം
kerala government to borrow another rs 1500 crore

VD Satheesan

file image

Updated on: 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി​ 5 മാസം പൂര്‍ത്തിയാവുമ്പോഴേക്കും വീണ്ടും കടമെടുപ്പിനൊരുങ്ങു​ന്നു. ഇക്കുറി 1,500 കോടി രൂപയാണ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുപ്പ് നടത്തുന്നത്. മാസത്തിന്‍റെ തുടക്കത്തില്‍ 1,800 കോടി കടം എടുത്തിരുന്നു.

ഈ വര്‍ഷം അനുവദിനീയമായതിന്‍റെ പകുതിയിലധികം കടവും 5 മാസത്തിനിടെ എടുത്തിരുന്നത് നേരത്തെ ചർച്ചയായിരുന്നു. ശമ്പളവും പെന്‍ഷനും അടക്കമുള്ളവ നല്‍കാനാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. മുബൈയിലാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നല്ല ​നിലയില്‍ പോകുമ്പോഴും കടമെടുപ്പ് അവസാനിക്കുന്നില്ല എന്നതാണ് പ്രധാനം.

ജിഎസ്ടി വരുമാനം രാജ്യത്ത് എല്ലായിടത്തും വര്‍ധിച്ചതനുസരിച്ച് കേരളത്തിലും വര്‍ധിച്ചിരുന്നു. അത് സാമ്പത്തിക മേഖലയില്‍ വലിയ ഉണര്‍വായിരുന്നു ധനവകുപ്പിന് സൃഷ്ടിച്ചിരുന്നത്. കേന്ദ്രം അനുവദിക്കുന്ന കടമെടുപ്പ് പരിധിയുടെ മുഴുവനും എല്ലാ സര്‍ക്കാരു​കളും സാധാരണ എടുക്കാറുണ്ട്. എന്നാല്‍ അവസാന ഘട്ടം എത്തുമ്പോഴാകും കൂടുതല്‍ എടുക്കുക.

മുംബൈയിലെ കടപ്പത്ര ലേലം കൂടി അവസാനിക്കുമ്പോള്‍ ഈ മാസം മാത്രം കേരളം കടം എടുത്തത് 2,300 കോടി രൂപയാകും. ഇതോടെ സംസ്ഥാനത്തിന്‍റെ ആകെ കടം 35,546.18 കോടിയായി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സെപ്റ്റംബറില്‍ മാത്രം 5,800 കോടി രൂപ കടമെടുത്തു. ഒ​ക്റ്റോ​ബറില്‍ 1,000 കോടി രൂപ കടമെടുത്തിരുന്നു. ഈ സാമ്പത്തിക​ വര്‍ഷം സംസ്ഥാനത്തിന്‍റെ വായ്പാ ​പരിധിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് 56,413.06 കോടിയാണ്. 6 മാസം ബാക്കിയുണ്ടെങ്കിലും ഇതിന്‍റെ 61.37 ശതമാനം ഇതിനകമെടുത്തു.

logo
Metro Vaartha
www.metrovaartha.com