ഒന്നാം തീയതികളിലെ 'ഡ്രൈ ഡേ' ഒഴിവാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ

മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി
Kerala government to give up dry day
ഒന്നാം തീയതികളിലെ 'ഡ്രൈ ഡേ' ഒഴിവാക്കും സര്‍ക്കാരിന് ശുപാര്‍ശമദ്യപാനം ആരോഗ്യത്തിനു ഹാനികരം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള 'ഡ്രൈ ഡേ' ഒഴിവാക്കാന്‍ സര്‍ക്കാരിന് സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാര്‍ശ. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം.

എല്ലാ മാസവും ഒന്നാം തീയതി ബെവ്‌കോ തുറന്ന് പ്രവർത്തിച്ചാൽ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാനുള്ള പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍.

കേരളത്തില്‍ നടക്കേണ്ട പല എക്‌സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും ഡ്രൈ ഡേ മൂലം നഷ്ടമാകുന്നെന്നും ഇത്തരം പരിപാടികള്‍ സംസ്ഥാനത്തിന് സാമ്പത്തിക വര്‍ധനവുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി.

വില കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി എന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. വിലയും വീര്യവും കുറഞ്ഞ മദ്യത്തിന്‍റെ വില്‍പ്പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

Trending

No stories found.

Latest News

No stories found.