മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു

റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്
kerala government withdrawn suspension of k gopalakrishnan ias on mallu hindu whatsapp group
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
Updated on

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരേ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.

മതാടിസ്ഥനത്തിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഹിന്ദു മല്ലു ഗ്രൂപ്പുണ്ടാക്കിയ വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും കെ. ഗോപാലകൃഷ്ണൻ ഉണ്ടാക്കിയിരുന്നു. വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ. ഗോപാലകൃഷ്ണൻ ഹാജരാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com