കേരള സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പിന്നിൽ പാക് സംഘം

പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരാണ് ഞായറാഴ്ച സൈറ്റ് ഹാക്ക് ചെയ്തത്
Kerala government's official website hacked; Pakistani group behind it.

കേരള സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പിന്നിൽ പാക് സംഘം

Updated on: 

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ പൊതുഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരാണ് ഞായറാഴ്ച സൈറ്റ് ഹാക്ക് ചെയ്തത്.

രാവിലെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിൽ പാക്കിസ്ഥാൻ പതാക പോസ്റ്റ് ചെയ്തിരുന്നു. ടീം ബ്ലാക്ക് ലിറ്റ്സ് ആണ് ഹാക്ക് ചെയ്തെന്നാണ് റിപ്പോർട്ട്. തങ്ങൾ പാക്കിസ്ഥാൻ ഹാക്കേഴ്സ് ആണ് എന്ന കുറിപ്പും സംഘം പങ്കുവച്ചിരുന്നു.

സംഭവത്തിൽ സൈബർ ടീം നടപടി ആരംഭിച്ചു. സൈറ്റിൽ നിന്ന് ഡാറ്റ ചോർന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സൈറ്റ് പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ സൈബർ പൊലീസിൽ പരാതിയും നൽകും. കേരള സംസ്ഥാന ഐടി മിഷന്‍റെ നേതൃത്വത്തിലാണ് പ്രധാനപ്പെട്ട സർക്കാർ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com