ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

ഓഗസ്റ്റ് 30 നാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്
kerala govt circular about govt officers
pinarayi vijayan

file image

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് എഴുതുന്നതിന് മുൻപായി ബഹുമാനാർഥം "ബഹു' (ബഹുമാനപ്പെട്ട) ചേർക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർ‌ക്കുലർ.

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഔദ്യോഗിക കത്തിടപാടുകളിലും പരാതികളിലും നിവേദനങ്ങൾക്കുള്ള മറുപടികളുമൊക്കെ 'ബഹു'ചേർക്കണമെന്ന് സർക്കുലറിൽ പറയുന്നു.

ഓഗസ്റ്റ് 30 നാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും പല കത്തിടപാടുകളിലും അത് പാലിക്കപെടാത്ത സാഹചര്യത്തിലാണ് നിർദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com