കൊവിഡ് വാക്സിൻ യുവാക്കൾക്കിടയിൽ മരണനിരക്ക് വർധിപ്പിക്കുന്നു? സർക്കാർ കണക്കുകൾ ഇങ്ങനെ...

അടുത്ത കാലത്തായി ജോലിക്കിടെയോ വ്യായാമത്തിനിടെയോ വ്യക്തമായ കാരണമില്ലാത്ത ഹൃദയാഘാതം മൂലം യുവാക്കൾ മരണപ്പെടുന്നത് വ്യാപക ആശങ്കയ്ക്ക് വഴിവച്ചിരുന്നു
kerala govt data busts vaccine death myth no rise in mortality post covid
കൊവിഡ് വാക്സിൻ യുവാക്കൾക്കിടയിൽ മരണനിരക്ക് വർധിപ്പിക്കുന്നു!! സർക്കാർ കണക്കുകൾ ഇങ്ങനെ...
Updated on

തിരുവനന്തപുരം: കൊവിഡ് 19 വാക്സിനേഷൻ യുവാക്കൾക്കിടയിൽ മരണ നിരക്ക് വർധിപ്പിക്കുന്നുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. 2019 മുതൽ 2023 വരെയുള്ള കാലയളവിലെ യുവാക്കളുടെ മരണ നിരക്കിന്‍റെ കണക്കുകൾ നിരത്തിയുള്ള പ്രചാരണം തെറ്റാണെന്ന് സർക്കാർ അവകാശപ്പെടുന്നു.

കൊവിഡ് വ്യാപിച്ചതിനു ശേഷമുള്ള നാല് വർഷ കാലയളവിൽ 35 നും 44 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ മരണ നിരക്കിൽ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2019ല്‍ 3.30 ശതമാനമായിരുന്നു മരണനിരക്ക്. ഇത് കൊവിഡ് രൂക്ഷമാകുന്നതിനു മുന്‍പുള്ള കാലമാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്. വാക്‌സിനേഷന്‍ എടുത്ത ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്.

അടുത്ത കാലത്തായി ജോലിക്കിടെയോ വ്യായാമത്തിനിടെയോ വ്യക്തമായ കാരണമില്ലാത്ത ഹൃദയാഘാതം മൂലം യുവാക്കൾ മരണപ്പെടുന്നത് വ്യാപക ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇത് കൊവിഡ് വാക്സിന്‍റെ പാർശ്വ ഫലമാണെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതിനെ സർക്കാർ പൂർണമായും തള്ളുകയാണ്.

കൊവിഡ് വാക്സിൻ മരണ കാരണമാവാം എന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. യുവാക്കളുടെ അകാല മരണത്തെക്കുറിച്ച് യാതൊരു പഠനവും നടന്നിട്ടുമില്ല. ഏതെങ്കിലും ചെറുപ്പക്കാരന്‍ മരിച്ചാല്‍ വാക്‌സിന്‍ കാരണമാണെന്ന നിഗമനത്തില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിലനില്‍ക്കുമെന്ന് കരുതുന്നതും തെറ്റാണ്. വാക്‌സിനേഷന്‍ യുവാക്കളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ടെന്നും എന്നാലത് മരണത്തിന് വഴിവയ്ക്കുമെന്നതിൽ തെളിവില്ലെന്നു വിദഗ്ധർ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com