സർക്കാർ ജീവനക്കാർ 22ന് പണിമുടക്കും

കോൺഗ്രസും സിപിഐയും ഒരേ ദിവസം സർക്കാരിനെതിരേ പണിമുടക്ക് നടത്തുന്നുവെന്ന രാഷ്ട്രിയ കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് പണിമുടക്ക്.
Kerala govt employees to go on strike
സർക്കാർ ജീവനക്കാർ 22ന് പണിമുടക്കുംFreepik
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22ന് പണിമുടക്കുന്നു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(സെറ്റോ), ഭരണ കക്ഷിയിലെ സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗൺസിൽ എന്നീ ജീവനക്കാരുടെ സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡി.എയുടെ 78 മാസത്തെ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ തടഞ്ഞ സർക്കാർ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചത്.

കോൺഗ്രസും സിപിഐയും ഒരേ ദിവസം സർക്കാരിനെതിരേ പണിമുടക്ക് നടത്തുന്നുവെന്ന രാഷ്ട്രിയ കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് പണിമുടക്ക്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com