

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കയർ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക ധനസഹായം പ്രഖ‍്യാപിച്ചു. 2026-2027 സാമ്പത്തിക വർഷത്തിൽ കയർ മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി 53,48,38,778 രൂപയാണ് സർക്കാർ ധനസഹായം അനുവദിച്ചിരിക്കുന്നത്.
ഇതുകൂടാതെ ചെറുകിട കയർപിരി സംഘങ്ങളിലെ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം നൽകുമെന്നും ആഭ‍്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നൂറിൽ താഴെ തൊഴിലാളികളുള്ള വർഷത്തിൽ 100ൽ താഴെ പ്രവൃത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല‍്യം ലഭിക്കുക. വാർഷിക ഉത്പാദനം 500 ക്വിന്‍റലിൽ താഴെയുള്ള ഇത്തരം പരിമിതമായി പ്രവൃത്തിക്കുന്ന കയർ സംഘങ്ങളിലെ 5000ത്തോളം തൊഴിലാളികൾക്ക് ഈ ആനുകൂല‍്യം ലഭിക്കും.