വോട്ടർ പട്ടിക പരിഷ്കരണം തടയണം; കേന്ദ്ര സർക്കാരിനെതിരേ കേരളം ഹൈക്കോടതിയിൽ

എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടി വയ്ക്കണമെന്നു മാത്രമാണ് ആവശ്യമെന്നും സംസ്ഥാന സർക്കാർ
kerala govt move to hc against central govt on sir

വോട്ടർ പട്ടിക പരിഷ്ക്കരണം തടയണം; കേന്ദ്ര സർക്കാരിനെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

Representative image
Updated on

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. വോട്ടർ പട്ടിക പരിഷ്ക്കരണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് അടിയന്തര പ്രാധാന്യമില്ല. വോട്ടർ പട്ടിക പരിഷ്ക്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാവുന്നു. എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടി വയ്ക്കുക മാത്രമാണ് ആവശ്യമെന്നുമാണ് സർക്കാർ അറിയിച്ചത്.

എസ്ഐആറിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി.ജി. അരുണാണ് ഹർജി പരിഗണിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com