സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് കൊടിയിറക്കം; വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

സമാപന വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു
kerala govt one week onam celebration concludes

വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യുന്നു

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് കൊടിയിറക്കം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഈ മാസം 23 ഞായറാഴ്ച ആരംഭിച്ച ഓണാഘോഷ പരിപാടികൾക്കാണ് തിരുവനന്തപുരത്ത് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറങ്ങുന്നത്.

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി.പി. ജോൺ, പട്ടിക ജാതി വകുപ്പ് ക്ഷേമ മന്ത്രി കെ.എ. തുളസി, ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

സമാപന വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ‌ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com