കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്‍റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക്

ഫെബ്രുവരി 8 നാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുന്നത്
Pinarayi Vijayan
Pinarayi Vijayanfile

ന്യൂഡൽഹി: കേന്ദ്ര അവഗണയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ നടത്താൻ അനുമതി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നടി പൊലീസ് അനുമതി നൽകുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും.

ഫെബ്രുവരി 8 നാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com