തൊഴിൽ മേഖലയിലെ നേട്ടം ഉയർത്തിപ്പിടിച്ച് സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ്

സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ രഹിതർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ 34,609 പേർക്ക് തൊഴിൽ നൽകി
തൊഴിൽ മേഖലയിലെ നേട്ടം ഉയർത്തിപ്പിടിച്ച് സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ രഹിതർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ 34,609 പേർക്ക് തൊഴിൽ നൽകിയതായി സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ്.

ഇതിനകം 4,83,799 തൊഴിലുകൾ സമാഹരിച്ചു.തൊഴിലിനായി കഴിഞ്ഞ മാർച്ച് 31വരെ നോളജ് മിഷനിൽ രജിസ്റ്റർ ചെയ്തത് 13,58,615 പേർ.

അടുത്ത 5 വർഷത്തിനുള്ളിൽ ഐടി മേഖലയിൽ 2 കോടി ചതുരശ്ര അടി ഐടി പാർക്കുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം.ഈ സർക്കാരിന്‍റെ കാലയളവിൽ 22,650 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനു പുറമെ 2016നുശേഷം 46.47 ലക്ഷം ചതുരശ്ര അടി സ്ഥലവും പുതിയതായി സൃഷ്ടിച്ചെന്ന് പ്രോഗ്രസ് കാർഡിൽ പറയുന്നു.

തൊഴഴിലുറപ്പിലെ തൊഴിലാളികളുടെ എണ്ണം 15 ലക്ഷമാക്കുമെന്നായിരുന്നു വാഗ്ദാനം.17.54 ലക്ഷമാണ് ഇത്തവണത്തെ തൊഴിലാളികളുടെ കണക്കെന്ന് പ്രോഗ്രസ് കാർഡിൽ വ്യക്തമാക്കുന്നു.അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി കേരളത്തിൽ മാത്രമാണുള്ളത്.ഇതിന്‍റെ അടങ്കൽ വർധിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം.കഴിഞ്ഞ വർഷം 125 കോടിയായിരുന്ന വിഹിതം ഇത്തവണ 150 കോടിയായി.

ടൂറിസം

ടൂറിസ്റ്റുകളുടെ എണ്ണം 2025ൽ 20 ലക്ഷമാക്കുമെന്ന് പ്രകടനപത്രിക.2021ൽതന്നെ തലേവർഷത്തെക്കാൾ 51 ശതമാനം വർധന.

ലൈഫ് മിഷൻ

ലൈഫ് മിഷൻ 2021-22 വർഷം 1.5 ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ,23,261 വീടുകളേ പൂർത്തിയായുള്ളൂ.54,648 വീടുകൾ കഴിഞ്ഞ വർഷം പൂർത്തിയാക്കി.2017-18 മുതൽ 2022-23 വരെ 3,42,156 വീടുകൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിലുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

അടിസ്ഥാന സൗകര്യവികസനത്തിന് 63,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.70,792 കോടിയുടെ പദ്ധതികളായെന്ന് പ്രോഗ്രസ് കാർഡ്.പൊതുമരാമത്ത് വകുപ്പ് 5 വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ പാലങ്ങൾക്കും റോഡുകൾക്കും ഭരണാനുമതി നൽകുമെന്ന വാഗ്ദാനത്തിൽ 8957 കോടിയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു.

സിൽവർലൈൻ

വിവാദമായ 60,000 കോടി രൂപയുടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിലുള്ളത്.പദ്ധതിയുമായി ബന്ധപ്പെട്ട ടണ്ടർ രേഖകൾ തയ്യാറാക്കൽ,ജിയോ ടെക്നിക്കൽ പഠനം,സിആർഇസെഡ് മാപ്പിങ്,ഹൈഡ്രോളജിക്കൽ പഠനം,സമഗ്ര പാരിസ്ഥിതികാകാഘാത പഠനം,കണ്ടൽകാടുകളുടെ സംരക്ഷണം എന്നീ പ്രവൃത്തികൾ നടന്നുവരുന്നു എന്നാണ് പ്രോഗ്രസ് കാർഡിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com