എഐ ക്യാമറ: കെൽട്രോണിന് നൽകാനുള്ള തുകയിൽ 9.39 കോടി രൂപ അനുവദിച്ച് സർക്കാർ

സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മാ​യി 726 ക്യാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്
keltron
keltron

തിരുവനന്തപുരം: റോഡ് ക്യാമറകൾ പ്രവർത്തിക്കുന്നതിന് കെൽട്രോണിന് നൽകാനുള്ള തുകയിൽ 9.39 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെ ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 50 ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. പണം ലഭിച്ചതോടെ ഇവരെ തിരിച്ചെടുക്കും. ഗഡുക്കളായി നൽകേണ്ട തുകയുടെ ആദ്യ ഗഡുവാണ് അനുവദിച്ചത്.

സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മാ​യി 726 ക്യാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ആ​ദ്യ മൂ​ന്നു മാ​സം കെ​ൽ​ട്രോ​ണി​ന് ന​ൽ​കേ​ണ്ട​ത് 11.75 കോ​ടി രൂ​പ​യാ​യി​രു​ന്നു. പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തോ​ടെ ഹൈ​ക്കോ​ട​തി ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കെ​ൽ​ട്രോ​ണി​ന് 11.75 കോ​ടി ന​ൽ​കാ​ൻ അ​നു​വാ​ദം ന​ൽ​കി. ഇ​പ്പോ​ൾ ആ​റു മാ​സ​മാ​യി 23 കോ​ടി കു​ടി​ശി​ക​യാ​യിരുന്നു. ഈ ​പ​ണം ല​ഭി​ക്കാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലേക്ക് കെ​ൽ​ട്രോ​ൺ എത്തിയതോടെയാണ് സർക്കാർ തുക അനുവദിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com