എസ്ഐആർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സർക്കാരിന്‍റെ ഹർജിയെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ

എസ്ഐആർ നീട്ടിവെയ്ക്കണമെന്ന് പറയാൻ സർക്കാരിന് നിയമപരമായി അവകാശമില്ല
supreme court of india

എസ്ഐആർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല

Updated on

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടിവെയ്ക്കണമെന്ന കേരള സർക്കാരിന്‍റെ ഹർജിയെ എതിർത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. അടിയന്തരമായി എസ്ഐആർ നടപടി നീട്ടിവെയ്ക്കണമെന്ന് സർക്കാരിന് ആവശ്യപ്പെടാൻ നിയമപരമായി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്തെങ്കിലും തടസമുണ്ടെങ്കിൽ കമ്മീഷനാണ് കോടതിയെ സമീപിക്കേണ്ടത്.

തെരഞ്ഞെടുപ്പ് കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിധിയിലാണ് വരുന്നത്. നിലവിലെ എസ്ഐആർ നടപടിക്രമങ്ങളോ, പ്രാദേശിക തെരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസപ്പെടുത്തുന്നില്ലെന്നും, കലക്ടർമാർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. അതിനാൽ എസ്ഐആർ നടപടികൾ ഒരു കാരണവശാലും നീട്ടിവെയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടി നിർത്തിവെയ്ക്കണമെന്നായിരുന്നു കേരളത്തിന്‍റെ ഹർജി.എസ്ഐആർ ശേഖരണവും, തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം ആയതിനാൽ ഭരണസ്തംഭനവും, പ്രതിസന്ധിയും ഉണ്ടാകുമെന്ന് കാട്ടി സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com