'മലബാർ മിസ്റ്ററി' അല്ല 'മിന്നൽ മാജിക്'; സർക്കാർ മദ്യത്തിന്‍റെ പേരുമാറ്റി

പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.പി. രാജേഷ് പേര് പ്രഖ്യാപിക്കും
kerala govt to launch new liquor brand as minnal magic after dropping malabar mystery

'മലബാർ മിസ്റ്ററി' അല്ല 'മിന്നൽ മാജിക്'; സർക്കാർ മദ്യത്തിന്‍റെ പേരുമാറ്റി

Updated on

തിരുവനന്തപുരം: സർ‌ക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് മാറ്റി. മലബാർ മിസ്റ്ററി എന്ന പേര് മിന്നൽ മാജിക് എന്നാണ് മാറ്റിയത്. നിരവധി പേർ നിർദേശിച്ച പേരുകളിൽ ഉൾപ്പെട്ടതാണ് ഇവ രണ്ടും.

പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.പി. രാജേഷ് പേര് പ്രഖ്യാപിക്കും. മിന്നൽ മാജിക്ക് എന്നതിന്‍റെ ചുരുക്കമായി എംഎം ബ്രാൻഡിയായി പുതിയ മദ്യം പുറത്തിറക്കുമെന്നാണ് വിവരം. സർപ്രൈസ് പേര് പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയാണ് വിലയെന്നാണ് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

logo
Metro Vaartha
www.metrovaartha.com