സിഎഎ വിരുദ്ധ പ്രക്ഷോഭം; കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർ‌ക്കാർ

സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്
സിഎഎ വിരുദ്ധ പ്രക്ഷോഭം; കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർ‌ക്കാർ
Updated on

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിർദേശം ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവികൾക്ക് അയച്ചു.

ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിച്ചെതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com