വധശിക്ഷ റദ്ദാക്കണമെന്ന ഗ്രീഷ്‌മയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യവും ഹൈക്കോടതി ശരിവച്ചു.
Kerala HC accepts Greeshma's plea to quash death penalty
പ്രതി ഗ്രീഷ്മയും കൊല്ലപ്പെട്ട ഷാരോണുംfile image
Updated on

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ നൽകിയ ഹർജി ഫയലിൽ ഹൈക്കോടതി സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹർജി സമർപ്പിച്ചത്. ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി 20ന് വധശിക്ഷ്ക്കു വിധിച്ച് നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.

അതേസമയം, 3 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com