കൊടകര കള്ളപ്പണക്കേസ്; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

''കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിച്ചു''
kerala hc dismisses aap plea for probe into kodakara black money case
kerala High Court
Updated on

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി. കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിയെന്നും ഇതിൽ അന്വേഷണം ആരംഭിച്ചിട്ട് 3 വർഷമായിട്ടും യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും കാട്ടാാന്‍റ് മേയ് 7 ന് എഎപി പൊതു താത്പര്യ ഹർജി സമർപ്പിക്കുന്നത്. 2021ൽ പ്രാഥമിക അന്വേഷണം നടത്തിയ ഇഡി, കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത് 2023 ൽ മാത്രമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com