കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ നൽകി സുപ്രീംകോടതി കോളീജിയം

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീംകോടതി കോളീജിയത്തിന്‍റേതാണ് ശുപാർശ
Kerala High Court
Kerala High Court
Updated on

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീംകോടതി കോളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എം.ബി. ഉൾപ്പെടെ 5 പേരെ നിയമിക്കാനാണ് ശുപാർശ.

എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് - കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് - തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് - എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍ - ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീംകോടതി കോളീജിയത്തിന്‍റേതാണ് ശുപാർശ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com