ജഡ്‌ജിയെ അസഭ്യം പറഞ്ഞു; അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി. നവാബിനെതിരേ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം
High Court Of Kerala
High Court Of Kerala
Updated on

കോട്ടയം: കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകർക്കെതിരേയാണ് കേസ്. ബാർ അസോസിയേഷൻ പ്രസഡന്‍റ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്നത്.

ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി. നവാബിനെതിരേ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരേ മജിസ്ട്രേറ്റിന്‍റെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com