

file image
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണ നൽകാനുള്ള പദ്ധതി നടപ്പാക്കും. ആലപ്പുഴ മെഡിക്കൽ കോളെജിലാവും ആദ്യം പദ്ധതി നടപ്പാക്കുക എന്നും മന്ത്രി പ്രഖ്യാപിച്ചു.
ആലപ്പുഴ മെഡിക്കൽ കോളെജിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ആശുപത്രികളിൽ ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറ് വിതരണത്തിനെതിരെയുള്ള ഒരു നീക്കമെന്ന നിലയിൽ മുരളീധരന്‍റെ ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.