കൊടും ചൂടിൽ വിയർത്ത് സംസ്ഥാനം; 11 ജില്ലകളിൽ യെലോ അലർട്ട്

സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്
kerala heat wave yellow alert

കൊടും ചൂടിൽ വിയർത്ത് സംസ്ഥാനം; 11 ജില്ലകളിൽ യെലോ അലർട്ട്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത ഉയർന്ന താപനില മുന്നറിയിപ്പ് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

മാർച്ച് 8 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. അതായത്, സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com